മലപ്പുറം : മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. തിരൂര്‍ കുട്ടായിയിലാണ് സംഭവം. അരിയന് കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഈ മാസം 10ന് പ്രദേശത്ത് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.