കോഴിക്കോട്: അജ്ഞാത വൈറസ് മൂലമുള്ള പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എട്ടു പേരുടെ നില ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രോഗബാധിതരായവര്‍ ചികിത്സയില്‍ കഴിയുന്നത്. 25 പേര്‍ നിരീക്ഷണത്തിലാണ്. സമാന വൈറസ് പനി ലക്ഷണങ്ങള്‍ കണ്ടവരാണ് നിരീക്ഷണത്തിലുള്ളത്. ഗുരുതരനിലയിലായവര്‍ ഐസിയുവിലാണ്. ചികില്‍സയില്‍ കഴിയുന്നവരില്‍ നാലുപേര്‍ ഒരേ പ്രദേശത്തു നിന്നുള്ളവരാണ്. വൈറസ് ബാധ പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമുണ്ടെന്നും ശ്വസനത്തിലൂടെയും സ്രവത്തിലൂടെയുമാണ് രോഗം പകരുന്നതെന്നും മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷിച്ചു വരികയുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്ബ് നടത്തി പനിലക്ഷണങ്ങള്‍ കണ്ടവരുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള വൈറസ് കണ്ടെത്തിയിട്ടില്ലെന്നും പതിനാലു ജില്ലകളിലും ഇതിനുള്ള അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.