കൊച്ചിയില്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍

201

കൊച്ചി: എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛന്‍ പിടിയില്‍. കൊച്ചി എളമക്കര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഇപ്പോള്‍ ദമ്ബതികള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളാണുള്ളത് നാലാമത് ഒരു കുഞ്ഞിനെ കൂടി നോക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുഞ്ഞന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു ദമ്ബതികള്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത്. സംഭവം പള്ളിയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

NO COMMENTS