കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനി സ്വദേശിയായ യുവാവിനാണ് കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മണലീച്ച പരത്തുന്ന രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.