കൊച്ചി : ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമ്യത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാര്‍ട്ടേഴ്‌സില്‍വെച്ച് വെട്ടിയത്. തുടര്‍ന്ന് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സന്ധ്യയുടെ മാതാവ് ശാരദക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും അമ്യത ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബകലഹമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നറിയുന്നു. കൈക്കും മുഖത്തും വെട്ടേറ്റ സന്ധ്യ ഇറങ്ങിയോടി റോഡില്‍ കുഴഞ്ഞുവീഴുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 13 വര്‍ഷം മുമ്ബ് വിവാഹിതരായ സന്ധ്യയും മനോജും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു.