സംസ്ഥാനത്ത് ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു

205

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്, തുടര്‍ന്നു കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. സര്‍വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് ആലോചിക്കുന്നത്. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് സർവീസ് നടത്തുക. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.

NO COMMENTS