ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയും സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.