ലക്‌നോ : ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിന് സമീപമാണ് സംഭവം. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ് അപകടം. ബസ് ആളില്ല ലെവല്‍ ക്രോസ് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗോരഖ്പുര്‍ കമ്മീണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.