ദേശീയപാത അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് നി​തി​ന്‍ ഗ​ഡ്ക​രി

231

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി അലൈന്‍മെ​ന്‍റി​ല്‍ മാ​റ്റം വ​രു​ത്താ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ലും മാ​റ്റം വ​രു​ത്താ​നാ​വി​ല്ല. ദേ​ശീ​യ​പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി അ​ഞ്ച് മാ​സ​ത്തി​ന​കം ഏ​റ്റെ​ടു​ത്ത് ന​ല്‍​ക​ണ​മെ​ന്നും ദേ​ശീ​യ​പാ​താ വി​ക​സ​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ നിതി​ന്‍ ഗ​ഡ്ക​രി പറഞ്ഞു. മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ​പാ​ത അ​ലൈ​ന്‍​മെ​ന്‍റി​ല്‍ അ​ന്തി​മ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച്‌ സെ​പ്റ്റം​ബ​റി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​തി​ന്‍ ഗ​ഡ്ക​രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഒാ​ഗ​സ്റ്റി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ത്തി​ന് ഉ​റ​പ്പ് ന​ല്‍​കി. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ര​ണ്ട് മാ​സ​ത്തി​ന​കം ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നാ​ല് മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന് എ​തി​ര്‍​പ്പു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് 35 ഏ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി കേ​ന്ദ്ര​ത്തി​ന് വി​ട്ടു​ന​ല്‍​കി ഇ​ത് പ​രി​ഹ​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

NO COMMENTS