കൊല്ലം : എസ്.എഫ്.ഐ പ്രവര്‍ത്തകനെ മുഖംമൂടി സംഘം മര്‍ദിച്ചതായി പരാതി. കൊല്ലം ശ്രീനാരായണാ കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥി അരുണ്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. രാവിലെ പത്ത് മണിക്കാണ് പത്തംഗ അക്രമിസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയ കമ്മിറ്റിയംഗമാണ് അരുണ്‍ കൃഷ്ണന്‍. മര്‍ദനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ അരുണ്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുമ്ബ് പൈപ്പ് കൊണ്ട് ഇരുകാലുകളിലും മര്‍ദിച്ചു, കൂട്ടത്തിലൊരാള്‍ വാളുമായി എത്തി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൈപ്പ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ മുതുകിനും കഴുത്തിനും പരുക്ക് പറ്റി. ആക്ക്രമിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മുഖം മൂടി ധരിക്കാത്ത ഒരാളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് അരുണ്‍ കൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.