തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്നു സിപിഎം സമരം തുടങ്ങുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവല്‍ സമരം സമരം സംഘടിപ്പിക്കുന്നത്.
കീഴാറ്റൂരിലെ പ്രശ്നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടു സംഘര്‍ഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നാടുകാവല്‍ സമരം എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്നു തളിപ്പറമ്പിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുന്നത്.