കത്വ കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

429

ന്യൂഡല്‍ഹി : കത്വ കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജമ്മുപൊലീസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഈ മാസം 27നകം രേഖാമൂലം മറുപടി നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി 27ന് വീണ്ടും പരിഗണിക്കും.

NO COMMENTS