ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പര്യടനത്തിന് ഇന്ന് തുടക്കം. ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ 122 പോയന്റോടെ രണ്ടാം സ്ഥാനത്തും 118 പോയന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. വിരലിനു പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. എന്നാല്‍ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ദീപക് ചാഹര്‍ എന്നിവര്‍ ബുംറയുടെ അഭാവം മറികടക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബരയിലെ ആദ്യ പോരാട്ടം ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.