കൊല്ലം : രണ്ടാം ക്ലാസുകാരിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. കൊല്ലം ചവറയിലാണ് രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. ശരീരമാസകലം പൊള്ളിയ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ശരീര ഭാഗങ്ങള്‍ ചട്ടുകം വച്ച് പൊള്ളിച്ചു. ഒരാഴ്ചയോളം സ്കൂളില്‍ വരാതിരുന്ന കുട്ടിയോട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. അച്ഛനേയും രണ്ടാനമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു.