കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടു. ബദാക്ഷന്‍, ഫര്യാബ്, സാരി പുള്‍ എന്നിവിടങ്ങളിലേയ്ക്കായിരുന്നു സൈന്യത്തിന്റെ ആക്രമണം.ബദാക്ഷന്‍ മേഖലയില്‍ 6 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, വ്യോമാക്രമണം തുടരുകയാണെന്നും അഫ്ഗാന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.