ഗാന്ധിനഗര്‍ : ഗുജറാത്തില്‍ രാസമാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച് ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് വാതകചോര്‍ച്ച സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.