കേരളത്തില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

616

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനില്‍ കേരളം, കര്‍ണാട, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും കൊടുങ്കാറ്റും ആഞ്ഞു വീശുമെന്നാണു മുന്നറിയിപ്പ്. ഹരിയാനയിലും ചണ്ഡീഗഡിലും ഡല്‍ഹിയിലും കൊടുങ്കാറ്റ് ശക്തമായി വീശുമെന്നും മുന്നറിയിപ്പുണ്ട്.

NO COMMENTS