തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിന്‍റെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 13 ജില്ലകളിലെ 2011വരെയുള്ള കാര്‍ഷിക കടങ്ങളാണ് സര്‍ക്കാര്‍ എഴുതി തള്ളുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലയിലെ 2014 വരെയുള്ള കടങ്ങളും എഴുതി തള്ളും.