92 മരുന്നുകള്‍ക്ക് കൂടി വില നിയന്ത്രണം

285

കോട്ടയം: സംസ്ഥാനത്ത് 92 മരുന്നുകള്‍ കൂടി നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രമേഹം, അണുബാധ, വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ആദ്യഘട്ടത്തില്‍ കുറച്ചത്. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി.

അര്‍ബുദ ചികില്‍സയ്ക്കുള്ള ബോര്‍ടിസോമിബ് ഇന്‍ജക്ഷന്റെ വില 12,500 രൂപയാക്കി കുറച്ചു. പഴയവില 17,640 രൂപ. ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ക്കുള്ള സോഫോസ്ബുവിര്‍- വെല്‍പാറ്റാസ്വിറിന്റെ വില 15,625 രൂപയായി നിജപ്പെടുത്തി. സ്റ്റെറോയിഡായ മീതൈല്‍ പ്രെഡ്‌നിസലോണ്‍ ഇന്‍ജക്ഷനാണു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു മരുന്ന്.

1000 എംജി മരുന്നിന് 782.78 രൂപയാണു പുതിയ വില. (പഴയവില 970 രൂപ) പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്കു പ്രതിവര്‍ഷം 10% വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുമതിയുണ്ട്.

NO COMMENTS