കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

302

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ എയര്‍ഇന്ത്യ മാനേജര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിക്കുകയും തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിയിരുന്നു.

NO COMMENTS