തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിക്കുന്നു. എസ് എഫ് ഐ യുടെ നേതൃത്വത്തിലാണ് ഉപരോധം. ഹോസ്റ്റലില്‍ നിന്നും വിളമ്പിയ ചിക്കന്‍ കറിയില്‍ നിന്നും പുഴു കിട്ടിയത്. ഹോസ്റ്റലില്‍ മോശം ഭക്ഷണം ലഭിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ വിദ്യാര്‍ത്ഥികളോട് പോലും ചര്‍ച്ച ചെയ്യാതെ ഭക്ഷണത്തിന് വില കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ ഒരു ദിവസത്തെ ഭക്ഷണത്തിന് 63 രൂപ കൊടുത്തിരുന്ന സാഹചര്യത്തില്‍ നിന്നും ഇപ്പോള്‍ 75 രൂപയാണ് കൊടുക്കേണ്ടത്.