ലാഹോറിലെ ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു

422

ലാഹോര്‍ : ലാഹോറിലെ ബാര്‍കറ്റ് മാര്‍ക്കറ്റിലെ ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.
മൃതദേഹങ്ങള്‍ ജിന്ന ആശുപത്രിയിലേയ്ക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

NO COMMENTS