മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ ടെക്കി അറസ്റ്റില്‍. മുംബൈയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ നിതിന്‍ ഷിഷോഡാണ് സംഭവത്തില്‍ അറസ്റ്റിലായത്. സാറയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരമാര്‍ശങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മകള്‍ ട്വിറ്ററില്‍ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകള്‍ ആണെന്നും സച്ചിന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലാപ്ടോപ്പ്, രണ്ടു മൊബൈല്‍ ഫോണുകള്‍, മറ്റു കമ്ബ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഫെബ്രവരി 9 വരെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും ഉപയോഗിച്ചു വരുന്നയാളാണ്. ഇയാളുടെ പക്കല്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച് മറ്റാരോ ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഇയാളുടെ വക്കീല്‍ പറയുന്നു. സാറയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം സാറയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിന് ബംഗാള്‍ സ്വദേശിയായ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. മുംബൈ, പശ്ചിമ ബംഗാള്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് 32 കാരനായ പ്രതിയെ അന്ന് പിടികൂടിയത്.