കണ്ണൂര്‍ : കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് അഞ്ജാതര്‍ തീയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. താഴെ നില പൂര്‍ണമായും കത്തി നശിച്ചു. അക്രമത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. മീത്തലെ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്.