തിരുവനന്തപുരം : സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സുകളും ഒട്ടോറിക്ഷളും ടാക്സികളും നിരത്തിലിറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. സമരത്തില്‍ നിന്നും ബിഎംഎസ് വിട്ടു നില്‍ക്കും.