കനത്ത മഴ ; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

365

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തി​രു​വ​ന​ന്ത​പു​രം, കൊല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,കോട്ടയം, ഇ​ടു​ക്കി, എറണാകുളം എന്നീ ജില്ലകളിൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചത്. അതേസമയം, തിരുവനന്തപുരത്ത് നാളത്തെ അവധിയ്ക്ക് പകരം ജൂലൈ 21 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും. പൊതുപരീക്ഷകള്‍,സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

NO COMMENTS