തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു സമീപം ധർമ്മാലയം കുന്നപ്പുറത്ത് പുന്നക്കൽ തറവാട്ടിൽ സരിത്തിന്റെ വീട് അടിച്ചു തകർത്തു. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഉൾപ്പടെയുള്ള നിരവധി സാധനങ്ങൾ ഒരു സംഘം അക്രമികൾ ബെക്കിൽ വന്നാണ് അടിച്ചു തകർത്തത്. ഇന്നലെ രാത്രി 12 നു ശേഷമാണ് സംഭവം. പോലീസ് അക്രമികളെ പിടികൂടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു അന്വേഷണമാരംഭിച്ചു. സരിത്തിന്റെ വീട്ടുകാരും പരിസരവാസികളും പരിഭ്രാന്തിയിലാണ്.