നിലയ്ക്കല്‍ : പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം. കെഎസ്ആര്‍ടിസി ബസിലും കയറ്റി വിടുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടാമെന്ന് പൊലീസ് നേതാക്കളെ അറിയിച്ചെങ്കിലും തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവരെയാണ് നിലയ്ക്കലില്‍ തടഞ്ഞത്.