സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈ കഴുകാന്‍ സോപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

292

ആലപ്പുഴ : സംസ്ഥാനത്ത് എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉച്ചഭക്ഷണത്തിനു മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് കൈ കഴുകാന്‍ സോപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണു നിര്‍ദേശം നല്‍കിയത്. കമ്മീഷന് ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങുകയും ചെയ്തിരുന്നു. കൈ കഴുകുവാന്‍ സോപ്പ് നല്‍കുന്ന സംവിധാനം നിലവില്‍ ഇല്ലെന്നും 2018-19 വര്‍ഷം ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകളില്‍ സോപ്പ് വാങ്ങാന്‍ തുക അനുവദിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS