കോഴിക്കോട്ടെ പനി മരണത്തിന് കാരണം നിപാ വൈറസ് എന്ന് സ്ഥിരീകരണം

310

കോഴിക്കോട് : പനി മരണത്തിന് കാരണം നിപാ വൈറസ് എന്ന് സ്ഥിരീകരണം. കോഴിക്കോട്ട് കഴിഞ്ഞ വർഷം മരിച്ച മൂന്ന് പേരിൽ വൈറസ് ബാധ കണ്ടെത്തി. രണ്ടു പേർ കൂടി മരിച്ചതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി ഉയർന്നു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാനാണു സാധ്യത കൂടുതൽ. ശേഷം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

വൈറസ് ബാധ മൂലമുള്ള പനി കോഴിക്കോട് ചങ്ങോരത്താണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഈ അസുഖം വന്ന് മരിച്ചിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജില്ലയിൽ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്.

NO COMMENTS