എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

245

തിരുവനന്തപുരം : എഡിജിപിയുടെ മകൾ
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് മേൽനോട്ടം വഹിക്കും. മർദ്ദനമേറ്റ ഗവാസ്കറിന് ചികിത്സാ സഹായം നൽകുമെന്നും പോലീസ് അറിയിച്ചു. പോലീസ് സ്റ്റാഫ്‌ കൗൺസിൽ യോഗം ഉടനെ വിളിക്കും. പരാതികളിൽ കൗൺസിലുകൾ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

NO COMMENTS