ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഈ മാസം ഏഴിന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ധര്‍മറെഡ്ഢിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും. കേന്ദ്ര സംഘം ഒന്‍പതിന് മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച നടത്തും.