ജൊഹന്നാസ്ബര്‍ഗ് : ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് 492 റണ്‍സിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 612 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 119 റണ്‍സിന് പുറത്തായി. ഇതോടെ, പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി.
ആറ് വിക്കറ്റുകള്‍ വീഴത്തിയ വെറോണ്‍ ഫിന്‍ലാന്‍ഡറാണ് കങ്കാരുപ്പടയുടെ കഥകഴിച്ചത്. 13 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഫിന്‍ലാന്‍ഡറുടെ മിന്നും പ്രകടനം. വിരമിക്കല്‍ മത്സരം കളിക്കുന്ന മോണി മോര്‍ക്കല്‍ രണ്ടും കേശവ് മഹാരാജ് ഒരുവിക്കറ്റും വീഴ്ത്തി.
42 റണ്‍സെടുത്ത ബേണ്‍സിനും 24 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനുമൊഴികെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഫിന്‍ലാന്‍ഡര്‍ കളിയിലെ താരമായും കഗിസോ റബാഡ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വിക്കറ്റിന് 88 റണ്‍സെന്ന നിലയിലാണ് ഓസീസ് നാലാം ദിനം കളി പുനരാരംഭിച്ചത്. ശേഷിക്കുന്ന ഏഴ് ബാറ്റ്‌സ്ന്മാര്‍ എളുപ്പത്തില്‍ മടങ്ങി.