റായ്പൂര്‍ : മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കന്‍ മേഖലയിലെ 18 നിയമസഭആ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുമ്പ് ദന്തേവാഡയില്‍ കുഴിബോംബ് പൊട്ടിയത് ഏറെ ആശങ്ക പരത്തിയിരുന്നു. ഉച്ചക്ക് തെലങ്കാന അതിര്‍ത്തിയിലുണ്ടായ ഏറ്റ് മുട്ടലില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
മുഖ്യമന്ത്രി രമണ്‍ സിംഗ്, മന്ത്രിമാരായ കേതാര്‍നാഥ് കശ്യപ്, മഹേഷ് ഗാഗിഡ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയവരില്‍ ഉള്‍പ്പെടും. നാലാം തവണയും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിലൂടെ ഭരണം പിടിച്ചെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നവംബര്‍ 20നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.