അമൃത്‌സര്‍ : പഞ്ചാബില്‍ അമൃത്‌സറിന് സമീപത്തെ അദ്‌ലിവാല്‍ ഗ്രാമത്തില്‍ നിരംഗരി ഭവന്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മതപരമായ ഒരു ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് യുവാക്കളാണ് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.