ഐ എസില്‍ ചേരാന്‍ പത്ത് പേര്‍ കൂടി കണ്ണൂരില്‍ നിന്നും നാടുവിട്ടു

141

കണ്ണൂര്‍ : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്ത് പേര്‍ കൂടി നാടുവിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്നാണ് പോലീസിന് നൽകുന്ന വിവരം. ഇവര്‍ സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ് കേന്ദ്രത്തിലേക്ക് പോയെന്നാണ് പ്രാഥമിക നിഗമനം.

പൂതപ്പാറയിലെ കെ.സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെ തന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി നിസാം എന്നിവരാണ് നാടുവിട്ടത്. നവംബര്‍ 20നാണ് ഇവര്‍ കണ്ണൂരില്‍ നിന്നും പോയത്. മൈസൂരിലേക്കെന്നും പറഞ്ഞാണ് ഇവര്‍ പോയത്. എന്നാല്‍ ഇത്ര ദിവസം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ യു.എ.യില്‍ എത്തിയിരുന്നെന്നും അവിടെ നിന്നും മുങ്ങിയെന്നുമാണ് വിവരം കിട്ടിയത്.
ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

NO COMMENTS