ന്യൂഡല്‍ഹി : രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഗെഹ്ലോട്ടും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്നാം തവണയാണ് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകുന്നത്. 1998-2003 വര്‍ഷങ്ങളിലും 2008- 2013 കാലയളവിലുമാണ് മുമ്പ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായെങ്കിലും മുഖ്യമന്ത്രി ആരായിരിക്കണമെന്നതില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് രാഹുല്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് വൈകീട്ട് ജയ്പൂരില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.