ട്രംപും ഉന്നുമായുള്ള കൂടികാഴ്ചക്ക് ജൂണ്‍ 12ന്

307

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി. സിംഗപ്പൂരായിരിക്കും കൂടിക്കാഴ്ചക്ക് വേദിയാകുക. ജൂണ്‍ 12ന് ആണ് കൂടിക്കാഴ്ച. ട്രംപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നമ്മള്‍ ഇരുവരും ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തമാക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.ലോക സമാധാനത്തിനായുള്ള എല്ലാ വിധ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ട്രപ് ട്വിറ്ററിലൂടെ അറിയിച്ചു. തടവ് ശിക്ഷ അനുഭവിച്ചിരുന്ന മൂന്ന് അമേരിക്കന്‍ പൗരന്‍മാരെ ഉത്തരകൊറിയ വിട്ടയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിക്കാഴ്ചയ്ക്കുള്ള വേദിയും തീയതിയും ട്രംപ് പ്രഖ്യാപിച്ചത്.

NO COMMENTS