വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

340

കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം അമിതമായി മദ്യപിച്ചെത്തിയ ബൈക്ക് യാത്രീകനെ അജേഷ് കൈകാണിക്കുകയായിരുന്നു. എന്നാൽ അമിത വേഗതയിലായിരുന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 4 മണിയോടെ പ്രതിയെ പിടികൂടി എന്നാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

NO COMMENTS