താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

184

മലപ്പുറം: മുസ്ലിം ലീഗ് – സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് മലപ്പുറത്തെ തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂര്‍ ഉണ്യാലില്‍ കഴിഞ്ഞ ദിവസം സി.പി.എം – മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

NO COMMENTS