കോട്ടയം: കുമരകത്ത് ബോട്ട് മുങ്ങി. കുമരകം കോക്കനട്ട് ലഗൂണിനു സമീപമാണ് വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങിയത്. രണ്ട് ജീവനക്കാരും രണ്ടു വിനോദ സഞ്ചാരികളുമാണ് ബോട്ടിൽ ഉണ്ടായത്. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.