തിരുവനന്തപുരം : നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു. എല്ലാ ജില്ലയില്‍ നിന്നും അത്ലറ്റുകള് പങ്കെടുക്കാന്‍ എത്തുന്ന സാഹചര്യത്തിലാണ് മീറ്റുകള്‍ മാറ്റാന്‍ തീരുമാനമായത്. ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ഡോ. ടോണി ഡാനിയല്‍ കേരള സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ കേരള സ്റ്റേറ്റ് യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുമാണ് മാറ്റിവച്ചത്.