സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ലയൺസ് ക്ഷേമ-സേവന പദ്ധതികളുടെ ഉത്ഘാടനം വൈകുന്നേരം അഞ്ചിന്

226

തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 318എ യുടെ നേതൃത്വത്തിൽ 2018-19 കാലയളവിൽ നടപ്പിലാക്കുന്ന ക്ഷേമ – സേവന പദ്ധതികളുടെ ഉത്ഘാടനം ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് വഴുതക്കാട് ശ്രീമൂലം ക്ലബിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ജോൺ ജി. കൊട്ടറയുടെ അധ്യക്ഷതയിൽ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കും. ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ പാറശ്ശാല മുതൽ ഹരിപ്പാട് വരെയുള്ള 124 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്നതാണ് ലയൺസ് ഡിസ്ട്രിക്റ്റ് 318എ.

NO COMMENTS