കാസര്‍ഗോഡിലെ തട്ടികൊണ്ടുപോകല്‍ വ്യാജമെന്ന് പോലീസ്

210

നീലേശ്വരം : കാസർകോട് ചിറ്റാരിക്കലിൽ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. ബൈക്ക് മോട്ടോർ മെക്കാനിക്ക് കൈതവേലിൽ മനുവിന്റെ ഭാര്യ മീനു (22), മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണു കാണാതായത്. തട്ടിക്കൊണ്ടു പോകല്‍ സംഭവം കാമുകന്റെ സഹായത്തോടെ യുവതി നടത്തിയ നാടകമാണെന്നാണ് സൂചന. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച്‌ പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാറും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെ തട്ടികൊണ്ടുപോയി എന്ന വാര്‍ത്ത പുറത്ത് വന്നത്. വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്. നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം നീനു ബിനുവുമായി അടുപ്പത്തിലാകുകയായിരുന്നു.

NO COMMENTS