ഉപ്പ : ഉപ്പളയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്. മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച്ച രാത്രി ഉപ്പള നയാബസാറില്‍ ജനപ്രിയ ബസ്സ്‌റ്റോപ്പിനടുത്താണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ ജോമോന്‍ മാത്യു(46) കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സിസിടിവിയില്‍ കല്ലെറിഞ്ഞവരെ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.
അതേസമയം കുമ്പളയില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ആരിക്കാടിയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞു.
ആളുകളെ പിരിച്ചുവിടുന്നതിനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി . ഇവിടെ നിന്നും ഏതാനും യുവാക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്. കുമ്പള മാവിനകട്ടയിലും ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപവും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു മലബാര്‍ ബസും കര്‍ണാടക ട്രാന്‍. ബസിനുനേരെയുമാണ് കല്ലേറുണ്ടായത്. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.