മലപ്പുറം: വ്യാജ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ അറസ്റ്റിലായവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജയിലുകളില്‍ അധികമുള്ള തടവുകാരെയാണ് കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നത്. ഹര്‍ത്താലിനെത്തുടര്‍ന്ന് ഇരു ജില്ലകളിലേയും ജയിലുകള്‍ തടവുകാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് തടവുകാരെ മാറ്റുന്നത്.