കൊച്ചി : നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരേയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. സർക്കാർ ഇറക്കിയ സർക്കുലർ പ്രകാരം നഴ്‌സുമാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്‌പിറ്റൽ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്ബളമാണ് പല ആശുപത്രികളിലും നല്‍കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. തുറന്നാണ് ഹൈക്കോടതി ഹർജി തള്ളിയത്. അവധിക്ക് ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതി വിശദമായ വാദം കേൾക്കും.