മസ്കറ്റ് : ഒമാനിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്ന കൂത്തുപറമ്പ് തൈത്തോടത്ത് വീട്ടിൽ അഹമ്മദിന്റെ മകൻ നിയാസ് (36) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണു ഭാര്യ ആയിഷ പ്രസവത്തിനായി നാട്ടിലേക്ക് പോയത്. ഭാര്യയുമായും ബർക്കയിലുള്ള ബന്ധുവുമായും ഫോണിൽ സംസാരിച്ചിരുന്നു. ശേഷം വീണ്ടും ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ താമസിക്കുന്ന ഫ്ലാറ്റിൽ നിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.