കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിലേക്കാണ് മാറ്റം. ആഭ്യന്തര വകുപ്പാണ് സ്ഥലം മാറ്റിയത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുല്‍ ആര്. നായര്‍ക്കാണ് ആലുവ റൂറലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.