കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്. സിറോ മലബാര്‍ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള തേവരയിലെയേും ജി.സി.ഡി.എയ്ക്ക് സമീപത്തുള്ള ഭൂമിയുമാണ് കര്‍ദിനാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. കോതമംഗലം രാമല്ലൂര്‍ സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ എട്ട് കോടിക്ക് ഈ രണ്ട് ഭൂമികളും വാങ്ങാനിരുന്നതാണ്. 2017ല്‍ ഈ പ്‌ളോട്ടുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ആലഞ്ചേരി ഒപ്പുവച്ചിരുന്നു.